ഒരു പുഴയായ് തുള്ളിത്തുടിച്ചു ഒഴുകണമെന്നുണ്ട് എങ്കിലും എനിക്കറിയില്ല എന്‍ ജാതകം...

നിലാവിനപ്പുറത്തെ പുഴ

വയലുകള്‍ തീ പിടിക്കുന്നു 
ഷാഹിനാ
ഞാന്‍ നിന്‍റെ മെലിഞ്ഞ വിരലുകളെയും സ്നേഹിക്കുന്നു 


പിളര്‍ന്ന ഖബറുകള്‍ 
ഉണങ്ങിയ മൈലാഞ്ചി
നിലാവിനപ്പുറത്ത്
ഇപ്പോഴും പുഴയൊഴുകുന്നു.


ഷാഹിനാ
മുന്തിരിത്തോപ്പുകളുടെ അധിപയാണ്  നീ
എന്‍റെ കിനാക്കളുടെ ഒളിസങ്കേതവും
എന്നിട്ടും നിന്‍റെ ആകാശത്തില്‍
ഒരുനക്ഷ്ത്രം കരഞ്ഞുകൊണ്ടിരിക്കുന്നു.


ഓര്‍മ്മയിലിപ്പോഴും നിനക്ക് പനിനീരിന്‍റെ സുഗന്ധം
മഞ്ഞിന്‍റെ വെളുവെളുത്ത നിറം 
ഒരു കുരുന്നുമാലാഖയുടെ 
ചിരിക്കുന്ന മുഖം 


ഇനി നീ പറയുക 
ഞാനാണോ നീയാണോ ആദ്യം മരിച്ചത്.

5 comments:

 1. ഷാഹിനാ
  മുന്തിരിത്തോപ്പുകളുടെ അധിപയാണ് നീ
  എന്‍റെ കിനാക്കളുടെ ഒളിസങ്കേതവും
  എന്നിട്ടും നിന്‍റെ ആകാശത്തില്‍
  ഒരുനക്ഷ്ത്രം കരഞ്ഞുകൊണ്ടിരിക്കുന്നു.

  വരികള്‍ ലാളിത്യം വിളിച്ചോതുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി

  ReplyDelete
 2. നന്ദി..
  എത്തിനോക്കിയ വഴികളില്‍
  ഊദ് മണക്കുന്നു...

  ReplyDelete
 3. ഇനി നീ പറയുക
  ഞാനാണോ നീയാണോ ആദ്യം മരിച്ചത്?!

  അത്തറ് മണക്കണെന്ന് പറഞ്ഞപ്പോള്‍ ഇത്രേം കരുതീല്ലാ, ഹെ ഹെ, ഹേ..

  “വരികള്‍ ലാളിത്യം വിളിച്ചോതുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി ”
  ഈ അഭിപ്രായത്തിനടിയിലൊരു അടിവര എന്റെവക, ആശംസകള്‍

  ReplyDelete
 4. നിശാസുരഭീ...
  നന്ദീ.. വീണ്ടും വരിക....

  ReplyDelete
 5. verygood lines. verysymple and humple but too deep. truly it touched my heart . oncemore very good. congrates

  ReplyDelete