ഒരു പുഴയായ് തുള്ളിത്തുടിച്ചു ഒഴുകണമെന്നുണ്ട് എങ്കിലും എനിക്കറിയില്ല എന്‍ ജാതകം...

ഉണ്ണി മാങ്ങകള്‍

കരളില്‍ കൊത്തിക്കിളച്ച്
വിരലാല്‍ കണ്ണുതുളച്ച്
വറുതിയില്‍ നട്ടതാണ്
ഈ മാവുകള്‍.
ഇന്ന് മാമ്പഴമല്ലതില്‍
ഉണ്ണീ..
നിന്‍ ചിത്തം കാര്‍ന്നുതിന്നും
കോശങ്ങള്‍ വളരുന്ന പിണ്ഡം
വിശപ്പിന്‍ മണ്‍പാത്രത്തില്‍
മണ്ണിരകള്‍ പെറ്റുപെരുകുന്നു  
നിന്‍റെ കശേരുക്കളില്‍ പിത്തരസം
മുടിനാരിഴകളില്‍ ലാവാ പ്രവാഹം 
നിന്‍റെ കണ്ണു നീരിനുമുണ്ട്
അമ്ലത്തിന്‍റെ രൂക്ഷ ഗന്ധം
ഉണ്ണീ..
നിനക്ക് ഉഞ്ഞാല്‍ കെട്ടാന്‍
ഒരു മഴവില്ല് പോലുമില്ലെന്നോ
നിന്‍റെ ഓലപ്പമ്പരം
യജമാന്‍മാരുടെ ശിരസ്സ് അറുക്കുമെങ്കില്‍
കാക്കത്തൊള്ളായിരം മാമ്പഴങ്ങള്‍
കാക്ക കൊത്താതെ പോയേനെ...


സമര്‍പ്പണം: മുതലമടയിലെ എന്റോസള്‍ഫാന്‍ പ്രദേശ  മാമ്പഴ തൊഴിലാളികളുടെ  കുഞ്ഞുങ്ങള്‍ക്ക്.

8 comments:

 1. കവിയുടെ ആകുലതകള്‍,സമൂഹത്തിനോടുള്ള പ്രതിബദ്ധതകള്‍,സര്‍വോപരി മനവരാശിയോടുള്ള അകമഴിഞ്ഞ സ്നേഹവും മൂല്യവും...
  വരികളില്‍ പ്രതിഫലിക്കുന്നതും ഇതൊക്കെ തന്നെ...നനുത്ത നൊമ്പരമായി മനുഷ്യമനസ്സുകളില്‍ എന്നും കാണും ആ മഹാവിപത്തിന്റെ
  അലയൊലികള്‍..നന്നായി തന്നെ ആ സാമൂഹ്യബദ്ധത പദങ്ങളിലൂടെ പ്രകടിപ്പിച്ചു..

  ReplyDelete
 2. നന്ദി...
  പൂച്ചക്കാലില്‍ എത്തിനോക്കിയതിന്ന്

  ReplyDelete
 3. samooahthinnu nere thurannu vecha kannukal ....vedanikkunna hridayathil ninnuruki veena vakkukal ...valare nannayi shahoo

  ReplyDelete
 4. വളരെ നന്നായി അവതരിപ്പിച്ചു ഷാഹൂ..........!!!
  സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന അര്‍ബുദങ്ങള്‍ക്കെതിരെ
  എല്ലാവരുടെയും തൂലിക ചലിക്കട്ടെ.........!!

  ReplyDelete
 5. എന്റോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ നമ്മുടെ നാടിന്റെ നൊമ്പരമാണ്. അധികാരത്തില്‍ മതിമറന്നു പോയവര്‍ ഇവരുടെ നിലവിളി എന്ന് കേള്‍ക്കും ...

  ReplyDelete
 6. ദുരിതങ്ങള്‍ ഒരൊരൂപത്തില് സാധാരണക്കാരെനെ എന്നും
  വേട്ടയാടുമ്പോള്‍ അധികാരപ്പെട്ടവര്‍ അവരുടെ ദുരിതത്തെ വോട്ടായും പണമായും മാറ്റി ആഖോഷിക്കുന്നു . വാക്കുകള്‍ കൊണ്ടെങ്കിലും പ്രേദികരിച്ചതില്‍ നന്ദി . നല്ല വരികള്‍ വളരെ നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. asha sreekumarന്റെ വാക്കുകള്‍ക്കടിയില്‍ എന്റെയും ഒപ്പ്..

   Delete
 7. മനോഹരം.....അഭിനന്ദനങള്‍

  ReplyDelete